ടി.വി.തോമസ് അനുസ്മരണം

Sunday 05 March 2023 1:18 AM IST

ആലപ്പുഴ : മുൻ വ്യവസായമന്ത്രിയും പുന്നപ്ര-വയലാർ സമര നായകനുമായ ടി.വി.തോമസിന്റെ അനുസ്മരണദിനം 26ന് ആചരിക്കും . ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ സി.പി.ഐ.ആലപ്പുഴ മണ്ഡലം സെക്രട്ടറി ആർ.ജയസിംഹൻ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്‌ പരിപാടികൾ വിശദീകരിച്ചു .ജില്ലാ അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ,എസ്.സോളമൻ,സംസ്ഥാന കൗൺസിൽ അംഗം ജി.കൃഷ്ണപ്രസാദ്‌,ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ.എസ്.ശിവപ്രസാദ്, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ എന്നിവർ സംസാരിച്ചു. ആർ.ജയസിംഹൻ ചെയർമാനായും ഇ.കെ.ജയൻ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.