യൂത്ത് ലീഗ് പ്രതിഷേധം
Sunday 05 March 2023 1:19 AM IST
അമ്പലപ്പുഴ: പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് ലീഗ് പുന്നപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവൻതോട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി തൻസിം അദ്ധ്യക്ഷനായി. മുസ്ലീംലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ബി.താജ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് നേതാക്കളായ ഫാറൂക്ക് ജബ്ബാർ ,റിയാസ് മാക്കിയിൽ , ടി.എം.സാലി ,നിയാസ് ,നൗഷാദ്, നാസിം പള്ളിവെളി ,സമദ് പാലമൂട് ,നാദിർ എന്നിവർ സംസാരിച്ചു.