മുഹമ്മദൻസ് എൽ.പി സ്കൂളിൽ പാനീയമേള
Sunday 05 March 2023 1:19 AM IST
ആലപ്പുഴ. ഗവ.മുഹമ്മദൻസ് എൽ.പി സ്കൂളിലെ അമ്മമാരുടെയും, അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി ആഹ്ലാദാരോഗ്യ പാനീയമേളയൊരുക്കി. നാടൻ പ്രകൃതിദത്ത ഫലങ്ങൾകൊണ്ട് അമ്പതിൽപ്പരം ആരോഗ്യ പ്രകൃതിദത്ത പാനീയങ്ങൾ കുട്ടികളുടെ സാന്നിധ്യത്തിൽ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പി.കെ.ഷൈമ ഉദ്ഘാടനം ചെയ്തു, എസ്.എം. സി ചെയർമാൻ നിസാം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ കെ.എസ്.സജി, മാർട്ടിൻ പ്രിൻസ്, സോന, ലറ്റീഷ്യ, ബുഷ്ര, ആന്റണി, ഷൈനി, സുഹൈബ്, മുഹമ്മദ്, കെ.കെ.ഉല്ലാസ് എന്നിവർ സംസാരിച്ചു. റസീന, ഹസീന, മീനു, ഷംന, തസ്മില, വന്ദന, റാഹില, ഫൗമിദ എന്നിവർ നേതൃത്വം നൽകി.