പ്രീ പ്രൈമറി കലോത്സവം

Sunday 05 March 2023 1:20 AM IST

മുഹമ്മ: ചേർത്തല ഉപജില്ല പ്രീ പ്രൈമറി കലോത്സവം (കിഡ്സ് ഫെസ്റ്റ് ) കാവുങ്കൽ പഞ്ചായത്ത് എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ അധ്യക്ഷനായി . എ.ഇ.ഒ പി കെ ശൈലജ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ടി.എസ്.സുയമോൾ, വിദ്യാഭ്യാസ ​ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ഉദയമ്മ, പി.ടി.എ പ്രസിഡന്റ് എസ്.സജു, എച്ച്.എം ഫോറം ചെയർമാൻ കെ.ആർ.സിബു, കൺവീനർ പി.എ. ജോൺ ബോസ്‌കോ എന്നിവർ സംസാരിച്ചു .