പ്രതിഷേധ പ്രതിരോധം
Sunday 05 March 2023 1:21 AM IST
ആലപ്പുഴ: പാചകവാതകത്തിന് കുത്തനെ വിലവർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രതിരോധം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു. നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. എം.എസ്.നൗഷാദലി, ജോമോൻ കണ്ണാട്ടുമഠം, ഷീൻ സോളമൻ, നിസാം വലിയകുളം, സാദത്ത് റസാഖ്, ടോം വണ്ടകത്തിൽ തുടങ്ങിയവർ സംസാരിച്ചു.