യൂത്ത് കോൺഗ്രസ് പ്രതിഷേധം

Sunday 05 March 2023 1:21 AM IST

അമ്പലപ്പുഴ : പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദേശീയ കോ ഓർഡിനേറ്റർ എ .ഐ. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ അധ്യക്ഷനായി . സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, എം.പി.മുരളീകൃഷ്ണൻ, ജി.ജിനേഷ്,ഷിതാ ഗോപിനാഥ്,എ.ആർ.കണ്ണൻ,ഷിനോയ്,റിനു ഭൂട്ടോ, ബെൻസിമോൻ,വിനോദ്,അൻഷാദ് മെഹബൂബ്,മുനീർ റഷീദ്,അനുരാജ് അനിൽകുമാർ,മണികണ്ഠൻ,അഫ്‌സൽ കാസിം,മാഹീൻ മുപ്പതിൽ ചിറ, അൻസിൽ ജലീൽ, വിഷ്ണു,വിശാഖ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.