ഇൻഡോനേഷ്യയിൽ ഇന്ധന ഡിപ്പോയിൽ തീപിടിത്തം : 17 മരണം
Sunday 05 March 2023 6:42 AM IST
ജക്കാർത്ത : ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ വടക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ സഹായം വാഗ്ദ്ധാനം ചെയ്തു.