പാറശാലയിലെ മഹാദേവ ക്ഷേത്രത്തിലെ ദർഭകുളത്തിൽ രാത്രിയിൽ അദ്ഭുതകാഴ്ച
Sunday 05 March 2023 9:40 AM IST
പാറശാല: പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ദർഭകുളത്തിൽ വിരിഞ്ഞ അപൂർവ ഇനത്തിൽപെട്ട ആമ്പൽ (പിങ്ക് നൈറ്റ് ബ്ലൂമർ) ഇന്നലെ പൂത്തു. രാത്രിയിൽ വിരിയുന്ന ഇനത്തിൽപെട്ട ആമ്പലാണ് പിങ്ക് നൈറ്റ് ബ്ലൂമർ. ലഭ്യമാകുന്ന സൂര്യപ്രകാശം, മണ്ണ് എന്നിവ അനുസരിച്ച് പൂക്കൾക്ക് നിറത്തിലും വലിപ്പത്തിലും മാറ്റമുണ്ടാകും. ഈ ഇനത്തിൽപെട്ട ആമ്പലിന്റെ ഇലകൾക്ക് കടും പച്ചയും ലൈറ്റ് റോസ് കളറുമാണ്.വളരെ വലുപ്പത്തിലുള്ള പൂവുകൾ വിരിയുന്നതോടൊപ്പം ഇതളുകൾ ലൈറ്റ് റോസ് നിറത്തിലുമായിരിക്കും. ക്രമേണ ഇതളുകൾ കടും ചുവപ്പായും മാറും.