കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മായിയപ്പനൊപ്പം യുവതി ഒളിച്ചോടി, മരുമകളെ കൊണ്ടുപോയത് മകന്റെ ബൈക്കും മോഷ്ടിച്ച് 

Sunday 05 March 2023 12:20 PM IST

ജയ്പൂർ : വിചിത്രമായ പരാതി ലഭിച്ച ഞെട്ടലിലാണ് രാജസ്ഥാൻ പൊലീസ്. മകന്റെ ഭാര്യയുമായി മദ്ധ്യവയസ്‌കൻ ഒളിച്ചോടി എന്ന പരാതിയാണ് രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോർ ഗ്രാമത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയെയും ഉപേക്ഷിച്ചിട്ടാണ് യുവതി ഭർത്താവിന്റെ പിതാവിനൊപ്പം ഒളിച്ചോടിയത്.

പവൻ വൈരാഗി എന്ന യുവാവാണ് സദർ പൊലീസ് സ്റ്റേഷനിൽ പിതാവിനെതിരെ പരാതി നൽകിയത്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന് പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസിപ്പോൾ. പിതാവ് തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നും പരാതിയിൽ ഭാര്യ നിരപരാധിയാണെന്നും യുവാവ് പറയുന്നു. ഭാര്യയ്‌ക്കൊപ്പം തന്റെ ബൈക്കും പിതാവ് മോഷ്ടിച്ചതായി ഇയാൾ ആരോപിച്ചിട്ടുണ്ട്. ഈ ബൈക്കിലാണ് ഇരുവരും ഒളിച്ചോടിയത്.

ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഭാര്യ ഭർതൃപിതാവിനൊപ്പം പോയത്. ഇത്തരം കേസുകൾ മുൻപും രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് 40കാരിയായ അമ്മായിയമ്മ മരുമകനുമായി പ്രണയത്തിലായ സംഭവം അടുത്തിടെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യയുടെ പിതാവിനെ അമിതമായി മദ്യം നൽകി മയക്കിയ ശേഷമായിരുന്നു യുവാവ് അമ്മായിയുമായി ഒളിച്ചോടിയത്.