നികുതി വർദ്ധനവ് പിൻവലിക്കണം.
Monday 06 March 2023 12:34 AM IST
ചങ്ങനാശേരി . കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ ചുമത്തിയിരിക്കുന്ന അന്യായമായ സെസ് നികുതി വർദ്ധന പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ജനകീയ ധർണ ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. വി ജെ ലാലി, ചെറിയാൻ ചാക്കോ, ആർ ശശിധരൻ നായർ, ജോർജുകുട്ടി മാപ്പിളശേരി, കെ എ തോമസ്, സിബിച്ചൻ ചാമക്കാല, സണ്ണിച്ചൻ പുലിക്കോട്ട്, ബിനു മൂലയിൽ, സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ, ജോഷി കുറുക്കൻകുഴി, ജിമ്മി കളത്തിപ്പറമ്പിൽ, റോയി ജോസ്, ജോസുകുട്ടി നെടുമുടി എന്നിവർ പങ്കെടുത്തു.