പെൻഷണേഴ്സ് യൂണിറ്റ് ഉദ്ഘാടനം.

Monday 06 March 2023 12:36 AM IST

വാകത്താനം . കെ എസ് എസ് പി എ വാകത്താനം യൂണിറ്റ് സംസ്ഥാന സെക്രട്ടറി ടി എസ് സലിം ഉദ്ഘാടനം ചെയ്തു. മലയോരമേഖലയിൽ വന്യമൃഗങ്ങളും മറ്റിടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാവപ്പെട്ടവരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം വഴിമുട്ടിക്കുകയാണന്ന് അദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി കെ മണിലാൽ, ജില്ലാ ഭാരവാഹികളായ എ ജെ ജോർജ്, കാളികാവ് ശശികുമാർ, കെ ദേവകുമാർ, സുരേഷ് രാജു, കെ ജി പ്രസന്നൻ, കെ പി മർക്കോസ്, കെ എം ബാലേന്ദ്രൻ, ഏബ്രഹാം ഫിലിപ്പ്, പി ടി തോമസ്, കെ ജെ തോമസ്, പി ജെ കുര്യൻ, ജോർജ്ജ് ജോസഫ് എന്നിവർ പങ്കെടുത്തു.