ഗതാഗത നിയന്ത്രണം.

Monday 06 March 2023 12:40 AM IST

കോട്ടയം . ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അമ്പലകവല മുതൽ ചുങ്കം വരെ ടാറിംഗ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്ത് നിന്ന് ചുങ്കം വഴി മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ നിലവിലുള്ള റൂട്ടിലൂടെ കടന്നുപോകാം. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കസ്തൂർബാ ജംഗ്ഷനിൽ നിന്ന് അങ്ങാടി വഴി കുടമാളൂർ പാലം വരെയും കുടമാളൂർ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് അങ്ങാടി വഴി കുടമാളൂർ പാലം വരെയും കുടമാളൂർ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുല്ലരിക്കുന്ന് വാരിശേരി വഴി തിരിഞ്ഞു പോകണം.