കേൾവി ദിനം ആചരിച്ചു.
Monday 06 March 2023 1:18 AM IST
വൈക്കം . ദേശീയ ബധിരതാ നിയന്ത്രണ നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ വൈക്കം താലൂക്ക് ആശുപത്രിയിൽ ലോക കേൾവി ദിനാചരണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷ്, ആരോഗ്യ സ്ഥിരസമിതി ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, കൗൺസിലർമാരായ എബ്രഹാം പഴയകടവൻ, രാജശേഖരൻ, രാജശ്രീ, ആർ എം ഒ ഷീബ, ലൂബിൻ സിബിയ, റോഷ്ണി റാണി എന്നിവർ പങ്കെടുത്തു. നഗരത്തിലെ ഓട്ടൊഡ്രൈവർമാർക്ക് സൗജന്യ കേൾവി പരിശോധനയും നടത്തി. 10 വരെ ഉച്ചകഴിഞ്ഞ് ആശുപത്രി പുതിയ ബ്ലോക്കിലെ ഓഡിയോളജി ഡിപ്പാർട്ട്‌മെന്റിൽ പരിശോധന തുടരും.