ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ; പ്രതി പിടിയിൽ

Monday 06 March 2023 12:22 AM IST

കോട്ടയം : ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചെടുക്കുന്ന രാമപുരം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (30) നെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 22 ന് രാമപുരം കൂടപ്പുലം ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തശേഷം കടന്നു കളയുകയായിരുന്നു. ഒറ്റപ്പാലത്തു നിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾക്ക് പാലാ, വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസും, മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിൽ 30 ഓളം മോഷണ കേസുകളും നിലവിലുണ്ട്. പാലാ ഡിവൈ എസ് പി എ ജെ തോമസ് , രാമപുരം സ്റ്റേഷൻ എസ് എച്ച് ഒ എം എസ് ജിഷ്ണു, എസ് ഐ പി വി മനോജ്, സി പി ഒമാരായ ജോബി ജോസഫ്, സി രഞ്ജിത്ത്, ജോഷി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.