കാപ്പാ ലംഘിച്ചയാൾ അറസ്റ്റിൽ
Monday 06 March 2023 1:27 AM IST
കോട്ടയം : കാപ്പാ ലംഘിച്ച കൂവപ്പള്ളി പട്ടിമറ്റം ചാവടിയിൽ വീട്ടിൽ അൽത്താഫിനെ (24) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, കവർച്ച, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ് എച്ച് ഒ ഷിന്റോ പി കുര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.