ജമാഅത്ത് യൂത്ത് കൗൺസിൽ ഏകദിന ക്യാമ്പ് 15ന്
Monday 06 March 2023 3:10 AM IST
തിരുവനന്തപുരം: മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ ഏകദിന ക്യാമ്പ് 15ന് നടക്കും. രാവിലെ 10ന് ബോബൻ റസിഡന്റ്സി കൺവെൻഷൻ സെന്ററിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് 'വഴിതെറ്റുന്ന യുവതക്ക് വഴികാട്ടുന്ന ഇസ്ലാം" എന്ന വിഷയത്തിൽ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി ക്ലാസ് നയിക്കും. വൈകിട്ട് 5ന് ജില്ലാ കമ്മിറ്റി തിരഞ്ഞടുപ്പും സമാപന സമ്മേളനവും ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ, കെ.മുരളീധരൻ എം.പി, ആനാവൂർ നാഗപ്പൻ എന്നിവർ സംസാരിക്കും. സംഘാടനത്തിനായി ബീമാപള്ളി സക്കീ ചെയർമാനായും ആസിഫ് വിളപ്പിൽശാല കൺവീനറായും അക്ബർ ഷാൻ വിഴിഞ്ഞം ട്രഷററായും സ്വാഗതസഘം രൂപീകരിച്ചു.