സൈജു കുറുപ്പ് നായകനാവുന്ന പൊറാട്ട് നാടകം

Monday 06 March 2023 6:00 AM IST

സൈജു കുറുപ്പ് നായകനാവുന്ന പൊറാട്ട് നാടകം നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്നു. സംവിധായകൻ സിദ്ധിഖിന്റെ ശിഷ്യനാണ് നൗഷാദ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഒാണും 8ന് രാവിലെ 7.30ന് ഉദുമ പാലക്കുന്ന് ഭഗവതിക്ഷേത്ര കഴകം ഭണ്ഡാരവീട്ടിൽ നടക്കും. വടക്കൻ കേരളത്തിലെ ഗോപാലപുര എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു. രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി,സുനിൽ സുഗത,നിർമ്മൽ പാലാഴി,ബാബു അന്നൂർ, ഷുക്കൂർ , അനിൽ ബേബി,ചിത്ര ഷേണായി,ഐശ്വര്യ മിഥുൻ കോറോത്ത്, ജിജിന,ചിത്ര നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മോഹൻലാൽ,ഈശോ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥ എഴുതുന്ന ചിത്രമാണ്. സിദ്ധിഖിന്റെ നിർമാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും, മീഡിയ യൂണിവേഴ്സിന്റെ ബാനറിൽ വിജയൻ പള്ളിക്കര,നാസർ വേങ്ങര എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്, ചിത്രസംയോജനം:രാജേഷ് രാജേന്ദ്രൻ, പി.ആർ.ഒ: മഞ്ചു ഗോപിനാഥ്. .