തോക്കുമായി ഷൈനും ജീനും സിദ്ധിഖും, നായകനായി ഷെയ്ൻ , കൊറോണ പേപ്പേഴ്സ് ഫസ്റ്റ് ലുക്ക്

Monday 06 March 2023 6:14 AM IST

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കയ്യിൽ തോക്കുമായി നിൽക്കുന്ന ജീൻപോൾ ലാൽ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, എന്നിവരും ഷെയൻ നിഗവും ആണ് പോസ്റ്ററിൽ . ത്രില്ലർ ചിത്രം എന്ന് പോസ്റ്റർ വ്യക്തമാക്കുന്നു. ഗായത്രി ശങ്കർ ആണ് നായിക. സന്ധ്യ ഷെട്ടി, പി .പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. ശ്രീഗണേഷിന്റേതാണ് കഥ. തിരക്കഥ പ്രിയദർശൻ. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ ആണ് നിർമ്മാണം. എൻ.എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് .മണി ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത് .

Advertisement
Advertisement