അച്ഛനെക്കുറിച്ചുള്ള ഒാർമ്മക്കുറിപ്പുമായി വിധു വിൻസന്റ്

Monday 06 March 2023 6:00 AM IST

അ​ച്ഛ​ൻ​ ​എം.​പി​ ​വി​ൻ​സ​ന്റി​നെ​ ​കു​റി​ച്ച് ​ഹൃ​ദ​യ​ഭേ​ദ​ക​മാ​യ​ ​കു​റി​പ്പ് ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച് ​മ​ക​ളും​ ​സം​വി​ധാ​യി​ക​യു​മാ​യ​ ​വി​ധു​ ​വി​ൻ​സ​ന്റ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​എം.​പി​ ​വി​ൻ​സ​ന്റ് ​മ​രി​ച്ച​ത്. എ​ന്റെ​ ​എ​ല്ലാ​ ​കു​ത്സി​ത​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​പി​ന്തു​ണ​ ​പ​പ്പ​യാ​യി​രു​ന്നു.​ ​മാ​ൻ​ ​ഹോ​ൾ​ ​സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​വ​രെ​ ​എ​ത്തി​യ​ ​വ​ൻ​ ​പി​ന്തു​ണ.​ ​പെ​ൺ​മ​ക്ക​ളെ​ ​വി​വാ​ഹം​ ​ക​ഴി​പ്പി​ച്ച​യ്ക്കാ​നും​ ​ചി​ല​പ്പോ​ ​പ​ഠി​പ്പി​ക്കാ​നും​ ​കാ​ശ് ​ചെ​ല​വാ​ക്കാ​ൻ​ ​മാ​താ​പി​താ​ക്ക​ൾ​ ​ത​യ്യാ​റാ​വും.​ ​പ​ക്ഷേ​ ​മ​ക​ള് ​സി​നി​മ​ ​പി​ടി​ക്കാ​ൻ​ ​പോ​ണു​ ​എ​ന്നു​ ​പ​റ​യു​മ്പോ​ ​ഇ​തി​രി​ക്ക​ട്ടെ​ ​എ​ന്ന് ​പ​റ​യു​ന്ന​ ​അ​ച്ഛ​ൻ​മാ​രെ​ ​അ​മ്മ​മാ​രെ​ ​ഞാ​ൻ​ ​ക​ണ്ടി​ട്ട് ​ത​ന്നെ​യി​ല്ല.​ ​അ​ങ്ങ​നെ​ ​പ​റ​യാ​നു​ള്ള​ ​യാ​തൊ​രു​ ​സ​മ്പ​ത്തു​മി​ല്ലാ​തി​രു​ന്നി​ട്ടും​ ​പ​പ്പ​ ​അ​ത് ​ചെ​യ്ത​പ്പോ​ഴാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഉ​ള്ളി​ലെ​ ​c​o​m​r​a​d​e​r​y​ ​യെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​അ​രി​ക് ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​ജീ​വി​ത​ങ്ങ​ളു​ടെ​ ​സി​നി​മ​യ്ക്ക് ​ക​ച്ച​വ​ട​ ​സാ​ധ്യ​ത​ ​ഇ​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും​ ​പെ​ൻ​ഷ​ൻ​ ​കാ​ശ് ​എ​ടു​ത്തു​ത​ന്നു​ ​അ​ദ്ദേ​ഹം.​ ​ഒ​രു​പാ​ടൊ​ന്നും​ ​സം​സാ​രി​ക്കി​ല്ലെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​ത​ന്ന​ ​പ​ണം​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​ ​സി​നി​മ​ ​സം​സാ​രി​ച്ചു​കൊ​ള്ളു​മെ​ന്ന​ ​ഒ​രു​ ​ദീ​ർ​ഘ​ദ​ർ​ശ​നം​ ​പ​പ്പ​യ്ക്കു​ണ്ടാ​യി​രു​ന്നു​വോ? എ​ന്നെ​ ​ഞാ​നാ​ക്കു​ന്ന​ ​ഒാ​രോ​ ​ഘ​ട്ട​ത്തി​ലും​ ​പ​പ്പ​യു​ടെ​ ​സ്വാ​ധീ​നം​ ​അ​ത്ര​മേ​ൽ​ ​ഉ​ണ്ടെ​ന്ന​ത് ​ഞാ​ൻ​ ​വൈ​കി​മാ​ത്രം​ ​തി​രി​ച്ച​റി​ഞ്ഞ​ ​കാ​ര്യ​മാ​ണ്.​ ​ചി​ന്ത​ക​ളി​ൽ​ ,​​​എ​ഴു​ത്തി​ൽ,​ ​വായനയി​ൽ​ ​ഒ​ക്കെ​ ​ പ​പ്പ​ ​വ​ലി​യ​ ​സ്വാ​ധീ​ന​മാ​യി​രു​ന്നു.​ ​ വാ​ട​ക​ ​വീ​ടു​ക​ളി​ലെ​ ​ഞെ​രു​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും​ ​ത​വ​ണ​ ​വ്യ​വ​സ്ഥ​യി​ൽ​ ​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സി​ൽ​ ​നി​ന്ന് ​റ​ഷ്യ​ൻ​ ​ക​ഥാ​പു​സ്ത​ക​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​വാ​ങ്ങി​ ​കു​ട്ടി​ക​ളാ​യ​ ​ഞ​ങ്ങ​ൾ​ക്ക് ​ത​രു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​ ​മു​ട​ക്ക​വും​ ​വ​രു​ത്തി​യി​രു​ന്നില്ല വി​ൻ​സ​ന്റ് ​മാ​ഷ്.​ ​ പ​പ്പാ​ ​എ​നി​ക്കും​ ​വി​നു​വി​നും​ ​വീ​ണ്ടും​ ​ചു​ക്കും​ ​ഗെ​ക്കു​മാ​ക​ണം.​ ​അ​ച്ഛ​നെ​ ​കാ​ണാ​ൻ​ ​കൊ​തി​ച്ച്​ ​സൈ​ബീ​രി​യ​ൻ​ ​മ​ഞ്ഞ് ​കാ​ടു​ക​ളി​ൽ​ ​അ​ച്ഛ​നെ​ ​തി​ര​ഞ്ഞു​പോ​യ​ ​ആ​ ​കു​ട്ടി​ക​ളെ​ ​പോ​ലെ...​ ​വീ​ ​മി​സ് ​യു​ .​വി​ധു​ ​കു​റി​ച്ചു.