പ്രതിഷേധ സമരങ്ങൾ ശക്തിപ്പെടുത്തും: കെ.എച്ച്.ആർ.എ

Sunday 05 March 2023 10:14 PM IST

തൃശൂർ: പാചക വാതക വിലവർദ്ധനവിനെതിരെ യൂണിറ്റ്തല സമരം നടക്കുന്നതിന് പിന്നാലെ ജില്ലാ സംസ്ഥാന കേന്ദ്രങ്ങളിലേക്കും ശക്തമായ സമരം വ്യാപിപ്പിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി. ഹോട്ടലുകൾ അടച്ച് പൂട്ടൽ ഭീഷണിയിലും ഉടമകൾ ആത്മഹത്യയുടെ വക്കിലുമാണ്. പാചകവാതകത്തിന്റെ വിലവർദ്ധന പിൻവലിച്ചില്ലെങ്കിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ ശക്തമായ പ്രതിക്ഷേധ സമര പരിപാടികളിലേക്ക് സംഘടന കടക്കണമെന്നും പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്‌സി: യോഗം തീരുമാനിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ആർ.സുകുമാർ, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, എസ്.സന്തോഷ്, ജോസ് മേത്തല, എ.സി.ജോണി, ഒ.കെ.ആർ.മണികണ്ഠൻ, കെ.ഡി.ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement