ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോ. സമരം

Sunday 05 March 2023 10:23 PM IST

തൃശൂർ: ജനങ്ങൾക്ക് ലഭിക്കേണ്ട അർഹതപ്പെട്ട ഡിസ്‌കൗണ്ട് വെട്ടിക്കുറച്ച കമ്പനി തീരുമാനം പിൻവലിക്കുക, ഏജന്റുമാരുടെ തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്രങ്ങളിൽ സമരം നടത്തി. കുന്നംകുളം ബ്രാഞ്ചിൽ സംസ്ഥാന ട്രഷറർ ടി.ആർ.അഖിലേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മനോജ് അദ്ധ്യക്ഷനായി. ചാലക്കുടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് വടാശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജിറോഷ് അദ്ധ്യക്ഷനായി. തൃശൂരിൽ പോൾസൺ കോടങ്ങണ്ടത്ത് ഉദ്ഘാടനം ചെയ്തു. പി.പി.തിലകൻ അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുടയിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ.രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കണ്ണൻ വടക്കൂട്ട് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വർദ്ധനൻ പുളിക്കൽ, ജില്ലാ സെക്രട്ടറി ടി.ആർ.അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.