മംഗലപുരത്ത് രാത്രി നടത്തം സംഘടിപ്പിച്ചു

Monday 06 March 2023 1:58 AM IST

മുടപുരം: വനിതാ ദിനത്തോടനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തും,സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'പൊതുയിടം ഞങ്ങളുടേത്" എന്ന മുദ്രാവാക്യം ഉയർത്തി രാത്രി നടത്തം സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് തനിച്ച് നടന്നെത്തിയ സ്ത്രീകൾ മംഗലപുരം ജംഗ്ഷനിൽ ഒത്തുചേർന്നു. തുടർന്നുള്ള ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ലൈല, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ,തോന്നയ്ക്കൽ രവി, ബി.സി. അജയരാജ്, അരുൺകുമാർ,കെ. കരുണാകരൻ, എസ്. കവിത,മീന അനിൽ,ബിന്ദു ബാബു, ശ്രീലത,ബിനി,എസ്.ജയ,സെക്രട്ടറി ശ്യാം കുമാരൻ, അസി. സെക്രട്ടറി ജിനീഷ്. ആർ.വി. രാജ്, സെമിന,സി.ഡി.എസ് സൂപ്പർ വൈസർ ഷംനാഖാൻ, ജാഗ്രത സമിതി കോഓർഡിനേറ്റർ മോനിഷ തുടങ്ങിയവർ പങ്കെടുത്തു.