എൻഡോവ്‌മെന്റ് പ്രഭാഷണം

Sunday 05 March 2023 10:45 PM IST

തൃശൂർ : ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഡോ.ഡി.എം.വാസുദേവൻ എൻഡോവ്‌മെന്റ് പ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.പ്രവീൺലാൽ കുറ്റിച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. ഡോ.ബിന്ദു മേനോൻ, ഇംഗ്ലണ്ടിലെ കെന്റ് ആൻഡ് മിഡ്‌വേ മെഡിക്കൽ സ്ഥാപനങ്ങളിലെ ക്ലിനിക്കൽ സൈക്യാട്രി വിഭാഗം ഡയറക്ടർ ഡോ.കെ.വത്സരാജ്‌മേനോൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.പി.സി.ഗിൽവാസ്, ഡോ.പി.ആർ.വർഗീസ്, ഡോ.മാത്യുജോൺ, ഡോ.വി.രാമൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.