പയ്യന്നൂർ കോളേജിന് കിരീടം
Monday 06 March 2023 12:08 AM IST
തലശ്ശേരി: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് കിരീടം. 246 പോയിന്റുമായാണ് പയ്യന്നൂർ കോളേജ് കിരീടമുറപ്പിച്ചത്. തുടർച്ചയായി 21-ാംതവണയാണ് പയ്യന്നൂർ കോളേജ് കിരീടം നേടുന്നത്. 225 പോയിന്റോടെ ധർമടം ഗവ.ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനത്തും 218 പോയിന്റോടെ കണ്ണൂർ എസ്.എൻ. കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്. സാഹിത്യോത്സവത്തിൽ 83 പോയിന്റ് നേടിയ ബ്രണ്ണൻ കോളേജിനും, 34 പോയിന്റ് നേടി ചിത്രോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാനന്തവാടി ഗവൺമെന്റ് കോളേജിനും ഓഫ് സ്റ്റേജ് മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ബ്രണ്ണൻ കോളേജിനും സമാപനചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ട്രോഫികൾ വിതരണം ചെയ്തു.107 കോളേജുകളിൽ നിന്നായി 5,000ത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.