ആശ സി.എബ്രഹാമിന് സ്ത്രീശക്തി പുരസ്‌കാരം
Monday 06 March 2023 2:22 AM IST
അമ്പലപ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ പുന്നപ്ര ചാപ്ടർ ലോക വനിതാദിനത്തോടനുബന്ധിച്ചു വർഷം തോറും നൽകി വരുന്ന സ്ത്രീ ശക്തി പുരസ്കാരത്തിന് ഈ വർഷം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം അർഹയായി. റവന്യൂ വകുപ്പിൽ സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥയായി ആശ സി.എബ്രഹാം നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാർച്ച് രണ്ടാം വാരം ആലപ്പുഴ സിഡാം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജെ.സി.ഐ പുന്നപ്ര ചാപ്ടർ ഭാരവാഹികളായ നസീർ സലാം, അഡ്വ.പ്രദീപ് കൂട്ടാല, പി.അശോകൻ, മാത്യു തോമസ് തുടങ്ങിയവർ അറിയിച്ചു.