അടിമന ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം

Monday 06 March 2023 2:23 AM IST
അമ്പലപ്പുഴ അടിമന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊങ്കാല

അമ്പലപ്പുഴ: അടിമന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടന്നു.വിശ്വഹിന്ദുപരിഷത്ത് - മാതൃ ശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ ഭദ്രദീപം തെളിച്ചു. ക്ഷേത്രം മേൽശാന്തി കേശവൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ അടിമന ഇല്ലം ഉമാദേവി അന്തർജനം പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. വി. എച്ച്.പി വിഭാഗ് ജോയിന്റ് സെക്രട്ടറി എം.ജയക്യഷ്ണൻ ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് ബി.മുരളിധരൻ നായർ , സെക്രട്ടറി എൻ.വിജയകുമാർ ,വി.എച്ച്.പി പ്രഖണ്ഡ് സെക്രട്ടറി എ.അനന്തൻ, ആർ.വേണുഗോപാൽ, സി.എൻ.ചന്ദ്രമോഹനൻ, രാധാകൃഷ്ണൻ ,മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.