സ്കൂളുകളിൽ പാനീയമേള

Monday 06 March 2023 1:24 AM IST
പ്രകൃതിദത്ത പാനീയങ്ങൾ തയ്യാറാക്കി ഉപയോഗിക്കുന്നതിന് കുട്ടികളെ ശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മുഹമ്മ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടത്തിയ ഹാപ്പി ഡ്രിങ്ക്സ് പാനീയമേള

മുഹമ്മ: പ്രകൃതിദത്ത പാനീയങ്ങൾ തയ്യാറാക്കി ഉപയോഗിക്കുന്നതിന് കുട്ടികളെ ശീലിപ്പിക്കുന്നതിനായി വിവിധ സ്കൂളുകളിൽ ഹാപ്പി ഡ്രിങ്ക്സ് എന്ന പേരിൽ പാനീയമേള സംഘടിപ്പിച്ചു. മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിൽ മാനേജർ ജെ.ജയലാൽ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ,പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ, സ്റ്റാഫ് സെക്രട്ടറി എം.വി.സാബുമോൻ, എൻ.കെ.സുപ്രിയ, എൻ.എസ്.ജയശ്രീ, ജിൻസി ദേവസ്യ എന്നിവർ സംസാരിച്ചു. മുഹമ്മ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ഉദ്ഘാടനം ചെയ്‌തു . പി.ടി.എ പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷനായി. പി.എൻ.നസീമ, പ്രസന്നൻ, പ്രധാനാദ്ധ്യാപിക സലില, അഞ്ജു തിലകൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement