വനിതാ പ്രവർത്തക കൺവെൻഷനും സെമിനാറും

Monday 06 March 2023 1:20 AM IST

തിരുവനന്തപുരം : ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ
ജില്ലാ വനിതാ സബ്കമ്മിറ്റി വനിതാ പ്രവർത്തക കൺവെൻഷനും സെമിനാറും സംഘടിപ്പിച്ചു.സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡന്റ് പുഷ്പലത എസ്.ഉദ്ഘാടനം ചെയ്തു. സ്ത്രീകളും ആർത്തവപ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഒഫ് ഇന്ത്യ ദേശീയ ജോയിന്റ് സെക്രട്ടറി ഡോ.ആർ.അനുപമ നേതൃത്വം നൽകി.ചെയർപേഴ്സൺ ജിഷ.എസ്.എസ് അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷനിൽനിന്നുള്ള ആദ്യ വനിതയും സംസ്ഥാന ട്രഷററുമായ എ.ഷാഹിമോളെ ചടങ്ങിൽ ആദരിച്ചു.

വനിതാ സബ്കമ്മിറ്റി കൺവീനർ ലക്ഷ്മി.ആർ, സ്റ്റാഫ് അസോസിയേഷൻ ജില്ലാ ട്രഷറർ അനിത പി.മോഹൻ, സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലീന.എൽ, ജില്ലാ ഭാരവാഹികളായ സുജിത.സി.എസ്, സതി.എസ്, ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത.പി.എസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement