നാട്ടുകാരുടെ പ്രതിഷേധം

Monday 06 March 2023 1:25 AM IST
മുളയ്ക്കാം തുരുത്തി വാലടി റോഡ്

കുട്ടനാട് : വാലടി മുളയ്ക്കാംതുരുത്തി റോഡിലൂടെ അമിതഭാരവും വഹിച്ച് ടോറസ് ലോറികളും മറ്റു വലിയ വാഹനങ്ങളും ചീറിപ്പായുന്നത് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വാലടി ജംഗ്ക്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മയ്ക്ക് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സി.വി.രാജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശോഭന രാധാകൃഷ്ണൻ , മായാദേവി , വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ കെ.ഗോപകുമാർ, ശശികുമാർ നല്ലറയ്ക്കൽ,ടി.ഡി.അലക്സാണ്ടർ, അജീഷ് കട്ടേപ്പറമ്പിൽ, സജി സമൂഹത്തുംമഠം, വിജയഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.