ആര്യനാട് പഞ്ചായത്ത് ബഡ്ജറ്റ്
ആര്യനാട്: കാർഷിക-ക്ഷീര വികസന-നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പദ്ധതികൾക്ക് ഊന്നൽ നൽകി ആര്യനാട് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷീജ അവതരിപ്പിച്ചു.335632313 രൂപ വരവും 332859500 രൂപ ചെലവും പ്രതീക്ഷിച്ചുകൊണ്ട് 2772813 രൂപയുടെ മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്.കൃഷിക്ക് 67ലക്ഷം, മൃഗ സംരക്ഷണത്തിനും ക്ഷീരവികസനത്തിനും 39ലക്ഷം, മത്സ്യക്കൃഷി 6ലക്ഷം,ബയോഗ്യാസ് പ്ലാന്റ് 5ലക്ഷം തുടങ്ങി ഉത്പാദന മേഖലയ്ക്ക് ആകെ 13കോടി 38ലക്ഷം രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചത്.വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കുടിവെള്ളത്തിനും 52ലക്ഷം വീതവും ഭവനത്തിന് 1കോടിയും ഉൾപ്പെടെ സേവന മേഖലയ്ക്ക് 6കോടി 10ലക്ഷം രൂപയാണ് നീക്കിവച്ചത്.പശ്ചാത്തല മേഖലക്ക് 7കോടി അഞ്ച് ലക്ഷം രൂപയും വകയിരുത്തി.പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമ പഞ്ചായത്തംഗങ്ങൾ,പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.