കലാപരിശീലന കളരി
Monday 06 March 2023 1:50 AM IST
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടുമാസം നീളുന്ന കലാപരിശീലന ക്യാമ്പ് 'നൃത്ത സംഗീത നടന കളരി' ഏപ്രിൽ 3ന് ആരംഭിക്കും.കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, ഓട്ടൻതുള്ളൽ, ശാസ്ത്രീയസംഗീതം, വീണ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, കീബോർഡ്, ഡ്രായിംഗ് ആൻഡ് പെയിന്റിംഗ് എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് 4 വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒന്നു വരെയാണ് പരിശീലനം. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള സംവാദം,പൊതുവിജ്ഞാനസദസ് എന്നിവയും ഈ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും.ഫോൺ: 04712364771, 9496653573.