അങ്കണവാടി കെട്ടിടം നിർമ്മാണോദ്ഘാടനം

Monday 06 March 2023 2:26 AM IST
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു 20 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഗീതാ ബാബുവും, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശനും ചേർന്ന് നിർവഹിക്കുന്നു.

അമ്പലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ഇരുപതാം നമ്പർ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബുവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശനും ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.പി.സരിത അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അജിത ശശി, വിനോദ് കുമാർ, വാർഡ് മെമ്പർമാരായ സുരേഷ് ബാബു, ജയലേഖ ജയകുമാർ, ഗീതാ കൃഷ്ണൻ, സാജൻ എബ്രഹാം, സെക്രട്ടറി കെ.എ.സാഹിർ, അങ്കണവാടിക്ക് അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നൽകിയ മൈക്കിൾ എന്നിവരും പങ്കെടുത്തു.വിശാഖ് വിജയൻ സ്വാഗതം പറഞ്ഞു.