ഹരിതകർമ്മ സേനക്കാർക്ക് റോട്ടറിയുടെ ആദരം

Monday 06 March 2023 2:28 AM IST
ആലപ്പുഴ നഗരത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങൾക്കും റോട്ടറി ക്ലബ് ഒഫ് ആലപ്പി വസ്ത്രങ്ങൾ നൽകി ആദരിക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് ആലപ്പി വസ്ത്രങ്ങൾ നൽകി. രോഗികൾക്ക് ധന സഹായവും വിതരണം ചെയ്തു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത, റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, മുഹമ്മദ് അസ്ലം, ഷൈലമ്മ, റോയി പാലത്ര, മാത്യു ജോസഫ്, എന്നിവർ സംസാരിച്ചു.

Advertisement
Advertisement