ഹ​ണി​ട്രാ​പ്പ് ​:​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റിൽ

Monday 06 March 2023 1:01 AM IST

കോ​ട്ട​യം​ ​:​ ​മ​ദ്ധ്യ​വ​യ​സ്‌​ക​നെ​ ​ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​മൂ​ന്ന് ​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​വെ​ച്ചൂ​ർ​ ​ശാ​സ്ത​ക്കു​ളം​ ​കു​ന്ന​പ്പ​ള്ളി​ൽ​ ​വീ​ട്ടി​ൽ​ ​ഷീ​ബ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ര​തി​മോ​ൾ​ ​(49​),​ ​ഓ​ണം​തു​രു​ത്ത് ​പ​ടി​പ്പു​ര​യി​ൽ​ ​വീ​ട്ടി​ൽ​ ​ര​ഞ്ജി​നി​ ​(37​),​ ​കു​മ​ര​കം​ ​ഇ​ല്ലി​ക്കു​ളം​ചി​റ​ ​വീ​ട്ടി​ൽ​ ​ധ​ൻ​സ് ​(39​)​ ​എ​ന്നി​വ​രെ​യാ​ണ് ​വൈ​ക്കം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​വ​ർ​ ​മൂ​വ​രും​ ​ചേ​ർ​ന്ന് ​വൈ​ക്കം​ ​സ്വ​ദേ​ശി​യും​ ​ര​തി​മോ​ളു​ടെ​ ​ബ​ന്ധു​വു​മാ​യ​ ​മ​ദ്ധ്യ​വ​യ​സ്‌​ക​നെ​യാ​ണ് ​ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി​യ​ത്.​ ​റൂ​ഫ് ​വ​ർ​ക്ക് ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​മ​ദ്ധ്യ​വ​യ​സ്‌​ക​നെ​ ​വീ​ടി​ന്റെ​ ​സ​മീ​പ​ത്ത് ​ജോ​ലി​യു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ര​തി​മോ​ൾ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ഹ​ണി​ട്രാ​പ്പി​ൽ​ ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് 6​ ​ല​ക്ഷം​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ത​ന്നി​ല്ലെ​ങ്കി​ൽ​ ​വീ​ഡി​യോ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​ദ്ധ്യ​വ​യ​സ്‌​ക​ൻ​ ​വൈ​ക്കം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി. വൈ​ക്കം​ ​എ.​സി.​പി​ ​ന​കു​ൽ​ ​രാ​ജേ​ന്ദ്ര​ദേ​ശ് ​മു​ഖ്,​ ​എ​സ്.​ഐ​ ​അ​ജ്മ​ൽ​ ​ഹു​സൈ​ൻ,​ ​സ​ത്യ​ൻ,​ ​സു​ധീ​ർ,​ ​സി.​പി.​ഒ​മാ​രാ​യ​ ​സെ​ബാ​സ്റ്റ്യ​ൻ,​സാ​ബു,​ ​ജാ​ക്‌​സ​ൺ,​ ​ബി​ന്ദു​ ​മോ​ഹ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​സ​മാ​ന​രീ​തി​യി​ൽ​ ​സം​ഘം​ ​മ​റ്റാ​രെ​യെ​ങ്കി​ലും​ ​ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ച്ചു​ ​വ​രി​ക​യാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.