മാങ്ങാട്ടുകര സ്‌കൂൾ വാർഷികാഘോഷം

Monday 06 March 2023 1:38 AM IST

അന്തിക്കാട്: മാങ്ങാട്ടുകര എ.യു.പി സ്‌കുളിലെ 106-ാംവാർഷികാഘോഷവും ഹൈടെക് ബിൽഡിംഗ് ഉദ്ഘാടനവും സി.സി.മുകുന്ദൻ എം.എൽ.എ. നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യാതി രാമൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക കെ.എസ്. സിമി ടീച്ചർ സ്വാഗതം പറഞ്ഞു. പെരിങ്ങോട്ടുകര കാനാടിക്കാവ് മീധിപതി ഡോ. കെ.കെ. വിഷ്ണു ഭാരതീയ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈടെക് ബിൽഡിംഗിലേക്കുള്ള സമാർട്ട് ടിവി സമർപ്പണം ഷാഹുൽ മൈന്റ് പ്രവർത്തന ഗ്രൂപ്പ് മാനേജിംഗ് ഡയറ്ക്ടർ ഷാഹുൽ അന്തിക്കാട് നിർവഹിച്ചു. ഈ വർഷത്തെ ജി.കെ. ഗയി ടൂ ടോപ്പർക്കുള്ള ഉപഹാര സമർപ്പണം തൃശൂർ വെസ്റ്റ് ഉപജില്ലാ എ.ഇ.ഒ: പി.ജെ. ബിജു നടത്തി. കുപ്പൺ സമ്മാനം വിതരണം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേനക നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രതിനിധികളായ കെ.കെ. പ്രദീപ്, സ്‌കൂൾ വികസന ചെയർപേഴസൺ ഭരതൻ കല്ലാറ്റ്, പി.ടി.എ പ്രസിഡന്റ് എം.ആർ. രാജീവ്, എം.പി.ടി.എ പ്രസിഡന്റ് സ്മിത മണികണ്ഠൻ, സ്റ്റാഫ് സെക്രട്ടറി കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു.