സേവനം സമർപ്പണമാക്കി സേലം ഭക്തസംഘം

Monday 06 March 2023 1:40 AM IST

ആറാട്ടുപുഴ: തീർത്ഥാടനത്തിന്റെ ഭാഗമായി സേലത്തു നിന്നുള്ള 17 പേരുടെ ഭക്തസംഘം ആറാട്ടുപുഴ ക്ഷേത്രത്തിൽ എത്തി. ക്ഷേത്രവും അനുബന്ധ സാധനസാമഗ്രികളും വൃത്തിയാക്കി ദേവന് സമർപ്പിക്കുന്നതാണ് ഇവരുടെ തീർത്ഥാടന ലക്ഷ്യം. ക്ഷേത്രത്തിലെ വിവിധതരത്തിലുള്ള വിളക്കുകൾ, പറകൾ, കൈപ്പന്തത്തിന്റെ നാഴികൾ, ദീപസ്തംഭങ്ങൾ, കലശകുടങ്ങൾ, കുത്തുവിളക്കുകൾ, ആലില വിളക്ക്, സോപാനം, ബലിക്കല്ലുകൾ, നമസ്‌കാര മണ്ഡലത്തിലെ തൂണുകൾ, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകൾ, ഗോപുരത്തിലെ തൂണുകൾ, തൃപ്പടികൾ, ചുറ്റമ്പല വാതിലുകൾ, ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, വ്യവസായികൾ, സർവീസിൽ നിന്നും വിരമിച്ചവർ എന്നിവരടങ്ങുന്ന സംഘത്തിൽ സ്ത്രീകളും കുട്ടികളുമാണ്. സേലം സ്വദേശിയായ പാർത്ഥസാരഥിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ നടന്നത്.

Advertisement
Advertisement