പരീക്ഷാച്ചൂട് ഹൈ ഡിഗ്രിയിൽ : പ്രതീക്ഷ രാത്രി ക്ളാസിൽ

Monday 06 March 2023 1:41 AM IST

തൃശൂർ: ഈ മാസം ഒൻപത് മുതൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കമാകുമ്പോൾ, വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരുമെല്ലാം പരീക്ഷാച്ചൂടിലാണ്. രാത്രി ക്‌ളാസുകൾ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളിലും നിർബന്ധമായി നടത്തണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഭൂരിഭാഗം സ്‌കൂളിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാനും ക്‌ളാസ് കഴിഞ്ഞ് വീട്ടിലെത്തിക്കാനും ജനപ്രതിനിധികളും പി.ടി.എയും തദ്ദേശസ്ഥാപനങ്ങളും മുന്നിലുണ്ട്. അതുകൊണ്ട് രാത്രി ക്‌ളാസ് ഈ വർഷവും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ തുടങ്ങിയിരുന്നു. പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷകളും ഒപ്പമുണ്ട്. ഹയർ സെക്കൻഡറി പരീക്ഷകളുടെ പിന്നാലെ സ്‌കൂളുകളിലെ വാർഷിക പരീക്ഷകളും നടക്കും. കൊവിഡിലെ ഓൺലൈൻ പഠനരീതിയോട് കൂടുതൽ അടുപ്പം പുലർത്തി, വിഡിയോയുടെ സഹായത്തോടെ ക്ലാസ് കണ്ടും കേട്ടും പഠിക്കുന്ന കുട്ടികൾ കൂടിവരികയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. വൈറ്റ് ബോർഡ് ഉപയോഗിച്ച് ചിത്രീകരണത്തോടെയും പഠിക്കുന്നവരുണ്ട്.

വിശ്രമവും പ്രധാനം

അന്തരീക്ഷത്തിലെ ചൂടും പടർന്നുപിടിക്കുന്ന പനിയും പഠനഭാരവും മൊബൈൽ ഉപയോഗവും കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. അതുകൊണ്ട് വിശ്രമവും അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ജ്യൂസ് അടക്കം പാനീയങ്ങൾ കഴിച്ച് ശാരീരിക - മാനസിക ആരോഗ്യം നിലനിറുത്താനും ശ്രദ്ധിക്കണം. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം അനിവാര്യമാണ്. വലിച്ചുവാരിയുള്ള ഭക്ഷണവും ഇടനേരങ്ങളിലെ ആഹാരവും നല്ലതല്ല.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കൊപ്പം

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തിയ ഒപ്പം ഒപ്പത്തിനൊപ്പം ക്യാമ്പ് പീച്ചിയിൽ സമാപിച്ചു. ശനിയാഴ്ച രാത്രി ആരംഭിച്ച ക്യാമ്പിൽ പി.പി.പ്രകാശ്ബാബു, പി.ജി.ഹരീഷ് എന്നിവർ ക്ലാസെടുത്തു. ജീവിതവിജയത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച്, പത്താം ക്ലാസ് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് കളക്ടർ ഹരിത വി.കുമാർ പറഞ്ഞു.

സാമൂഹികമായ പിന്നാക്കാവസ്ഥയിൽ നിന്നും മുന്നേറാൻ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാന മാർഗ്ഗം.

പി.കെ.ഡേവിസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലകളിലെ പ്രധാന അദ്ധ്യാപകരുടെ യോഗം വിളിച്ചിരുന്നു. എല്ലാ സ്‌കൂളിലും രാത്രിക്‌ളാസുകൾ ഫലപ്രദമായി നടക്കുന്നുണ്ട്. വ്യത്യസ്ത മാതൃകകളാണ് ഓരോ സ്‌കൂളും രാത്രിക്‌ളാസ് നടത്തിപ്പിനായി സ്വീകരിക്കുന്നത്.

ടി.വി.മദനമോഹനൻ ഡി.ഡി.ഇ

പ​ത്താം​ ​ത​രം​ ​ക​ട​ക്കാൻ

34,334​ ​പേർ

എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യ്ക്ക് ​മൂ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്ന് 34,334​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത്.​ 262​ ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.​ ​ചെ​റു​തു​രു​ത്തി​ ​ക​ലാ​മ​ണ്ഡ​ലം​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട് ​സ്‌​പെ​ഷ്യ​ൽ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ 264​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ജി​ല്ല​യി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​കു​ട്ടി​ക​ൾ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ ​സ​ർ​ക്കാ​ർ​ ​വി​ദ്യാ​ല​യം​ ​എ​രു​മ​പ്പെ​ട്ടി​ ​ഗ​വ.​ ​സ്‌​കൂ​ളാ​ണ്.​

കേ​ന്ദ്ര​ങ്ങ​ൾ​ ​-​ ​കു​ട്ടി​കൾ

തൃ​ശൂ​ർ​ ​-​ 88​ ​-​ 9,541 ഇ​രി​ങ്ങാ​ല​ക്കു​ട​ ​-​ 83​ ​-​ 10,415 ചാ​വ​ക്കാ​ട് ​-​ 91​ ​-​ 14,378