സമുദ്ര സംരക്ഷണത്തിന് യു.എൻ ഉടമ്പടി
Monday 06 March 2023 6:45 AM IST
ന്യൂയോർക്ക് : നീണ്ട പതിനഞ്ച് വർഷത്തെ ചർച്ചകൾക്ക് ശേഷം സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള ചരിത്ര ഉടമ്പടി അംഗീകരിച്ച് യു.എൻ അംഗരാജ്യങ്ങൾ. ഒരു രാജ്യത്തിന്റെയും അധികാര പരിധിയിൽ വരാത്ത സമുദ്ര ഭാഗങ്ങളുടെ 30 ശതമാനത്തോളം 2030ഓടെ സംരക്ഷിത മേഖലയാക്കാനുള്ളതാണ് ഉടമ്പടി. ഈ മേഖലയിലെ സമുദ്ര ജീവികളുടെ സംരക്ഷണമാണ് ഉടമ്പടിയുടെ ലക്ഷ്യം. ന്യൂയോർക്കിൽ 38 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നലെയാണ് ഉടമ്പടി അംഗീകാരിക്കാൻ തീരുമാനിച്ചത്. സംരക്ഷിത മേഖലകളിൽ മത്സ്യബന്ധനം, കപ്പൽ പാത, ആഴക്കടൽ ഖനനം തുടങ്ങിയവ നിയന്ത്രിക്കുകയാണ് ലക്ഷ്യം.