കാമ്പസുകളിൽ അക്രമത്തിന് ശ്രമം.

Tuesday 07 March 2023 12:15 AM IST

കോട്ടയം . കാമ്പസുകളിൽ ഇടത് വിദ്യാർത്ഥി സംഘടനകൾ അക്രമത്തിനു ശ്രമിക്കുകയാണെന്ന് എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ പറഞ്ഞു. എ ബി വി പി ജില്ലാ വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാമ്പസുകളിൽ ലഹരി ഉപയോഗത്തിന് നേതൃത്വം നൽകുന്നതും ഇക്കൂട്ടരാണെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റായി ഒ എസ് സനന്ദൻ, ജില്ലാ സെക്രട്ടറിയായി ആർ ശ്രീരാജ് എന്നിവരെയും, ജില്ലാ സമിതി അംഗങ്ങളായി ശ്രീഹരി ഗോപിനാഥ്, കെ സ്രാവൺ ഹരി, ശാലിനി അജികുമാർ,അർച്ചന മുരളീധരൻ, വിഷ്ണു എസ്,സജിത് കുമാർ,അഭിജിത്ത് എ കെ എന്നിവരെയും തിരഞ്ഞെടുത്തു

Advertisement
Advertisement