പരിശീലനത്തിന് തുടക്കമായി.

Tuesday 07 March 2023 12:01 AM IST

കോട്ടയം . കാർഷിക യന്ത്രപ്രവൃത്തിപരിചയ പരിശീലനത്തിന് പനച്ചിക്കാട് മാതൃക സേവന കേന്ദ്രത്തിൽ തുടക്കമായി. തിരഞ്ഞെടുത്ത 20 പേർക്ക് 20 ദിവസമാണ് പരിശീലനം. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കൃഷി എൻജിനിയർ ജെസ്‌ന ഡിസിൽവ പദ്ധതി വിശദീകരിച്ചു. പനച്ചിക്കാട് കൃഷി ഓഫീസർ ശില്പ ബാലചന്ദ്രൻ സ്വാഗതവും, പനച്ചിക്കാട് മാതൃക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ ശിവൻ സി ചാലിത്തറ നന്ദിയും പറഞ്ഞു. കോട്ടയം ബ്ലോക്കിൽ വിവിധ പഞ്ചായത്തുകളിലായി കേടായി കിടക്കുന്ന കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.