വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

Tuesday 07 March 2023 3:39 AM IST

തിരുവനന്തപുരം : ഖേലോ ഇന്ത്യ വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ട്രാക്ക് മത്സരങ്ങൾക്ക് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിലെ സൈക്ലിംഗ് വെലോഡ്രോമിൽ ആരംഭിച്ചു.സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു.എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ ചടങ്ങിൽ മുഖ്യാഥിതിയായി.സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ജയപ്രസാദ്.ബി,ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കേരള സൈക്ലിംഗ് അസോസിയേഷനാണ് ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്