വലിച്ചെറിയൽ മുക്ത കേരളം.

Tuesday 07 March 2023 12:50 AM IST

കോട്ടയം . 'വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം' കാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശില്പശാല ഇന്ന് രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഗ്രാമപഞ്ചായത്തുകളിൽ വാർഡ് തലത്തിൽ കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തി തദ്ദേശസ്ഥാപന തലത്തിൽ 2025 ഏപ്രിലിൽ 25 നകം മാലിന്യമുക്ത പ്രഖ്യാപനം നടത്തും. 2025 ൽ സംസ്ഥാനത്തെ മുഴുവൻ ദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമാക്കി മാലിന്യമുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.