വനിതാ ഗ്രൂപ്പ് ഫോക്കസിംഗ് നാളെ

Tuesday 07 March 2023 12:03 AM IST

തൃശൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ച് നാളെ തേക്കിൻകാട് മൈതാനിയിൽ വനിതാ ഗ്രൂപ്പ് ഫോക്കസിംഗ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ 500 വനിതാ ഫോട്ടോഗ്രാഫർമാർ പങ്കെടുക്കും. വനിതകൾക്കായി 'വുമൺ അറ്റ് വർക്ക്' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ ചിത്രങ്ങളുടെ പ്രദർശനം, അവാർഡ് വിതരണം എന്നിവയും ഉണ്ടാകും. രാവിലെ 10.30ന് ഫോട്ടോ പ്രദർശനം വനിതാ സെൽ സി.ഐ: പി.വി. സിന്ധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വനിതാ ഗ്രൂപ്പ് ഫോക്കസിംഗ് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. സെൻട്രൽ കസ്റ്റംസ് ആൻഡ് എക്‌സൈസ് സൂപ്രണ്ട് ധന്യ നാരായൺ ഫോട്ടോഗ്രാഫി അവാർഡ് വിതരണം ചെയ്യും. കൗൺസിലർ പൂർണിമ സുരേഷ് സംസാരിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേൾഡ്, ജനറൽ സെക്രട്ടറി എ.സി. ജോൺസൻ, ജനീഷ് പാമ്പൂർ, ബി. രവീന്ദ്രൻ, പ്രിയ സലീം എന്നിവർ പങ്കെടുത്തു.