സിനിമയിലെത്താൻ കാരണം ടി ജി രവി, താനിത് മറ്റെവിടെയും പറഞ്ഞിട്ടില്ല; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

Monday 06 March 2023 6:13 PM IST

നടൻ ടി ജി രവി കാരണമാണ് താൻ സിനിമയിൽ എത്തിയതെന്ന് ഉണ്ണിമുകുന്ദൻ. ആരോടും പറയാത്ത രഹസ്യം കൗമുദി ടിവിയുടെ നാലാമിടം എന്ന പരിപാടിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അച്ഛനോട് പറഞ്ഞിരുന്നു. തുടർന്ന് തൃശൂരിലുള്ള സുഹൃത്തുക്കളുമായി അച്ഛൻ ബന്ധപ്പെട്ടു. ഗംഗാധരൻ എന്ന സുഹൃത്തിനോടും സംസാരിച്ചു. സംവിധായകൻ ലോഹിതദാസിന്റെ അഡ്രസ് തന്നത് ടി ജി രവിയാണെന്നും അങ്ങനെയാണ് താൻ ലോഹിതദാസിന് കത്തെഴുതുന്നതെന്നും ഉണ്ണി മുകുന്ദൻ പങ്കുവച്ചു. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലും ടി ജി രവി ഭാഗമായെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.