ഗീതം സംഗീതം സപ്തവർണ അവാർഡ് തൃശൂർ എൽസിക്ക്
Tuesday 07 March 2023 12:00 AM IST
തൃശൂർ: ഗീതം സംഗീതം കലാസാംസ്‌കാരിക സംഘടനയും തൃശൂർ സപ്തവർണ ബിൽഡേഴ്‌സും ചേർന്ന് നൽകുന്ന ഗീതം സംഗീതം സപ്തവർണ അവാർഡ് തൃശൂർ എൽസിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നാളെ വൈകീട്ട് 5.30ന് സാഹിത്യ അക്കാഡമി ഹാളിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി മുഖ്യാതിഥിയാകും. നടി രശ്മി സോമൻ അവാർഡ് സമർപ്പിക്കും.
ഗായിക വാണി ജയറാം അനുസ്മരണം ജയരാജ് വാരിയർ നടത്തും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് മുഹമ്മദ് റഷീദ്, സെക്രട്ടറി സുകുമാരൻ, സുഗത പ്രസാദ്, പ്രമീള ഗോപാലകൃഷ്ണൻ, മധുസൂദനനൻ എന്നിവർ പങ്കെടുത്തു.