സംസ്ഥാനതല വനിതാദിനാചരണം.

Tuesday 07 March 2023 1:20 AM IST

കോട്ടയം . കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാനതല വനിതാദിനാചരണം നാളെ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് മന്ത്രി പി പ്രസാദ് പൊതുസമ്മേളന ഉദ്ഘാടനം ചെയ്യും. വനിതാ സംരംഭക പ്രദർശനമേളയുടെയും കാർഷിക സെമിനാറിന്റെയും ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിക്കും. സി കെ ആശ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. സംരംഭകപ്രദർശന മേളയും കാർഷിക പ്രദർശനവും രാവിലെ 10 മുതൽ ആരംഭിക്കും. ജില്ലയിലെ മികച്ച വനിതാ കർഷകരെയും വനിതാ സംരംഭകരെയും പൊതുസമ്മേളനത്തിൽ വച്ച് ആദരിക്കും. ദേശീയ ഡിജിറ്റൽ പുരസ്‌കാരജേതാക്കളായ ജില്ലാ കളക്ടർ പി കെ ജയശ്രീ, ജില്ല ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ എന്നിവരെയും ആദരിക്കും.