വാർഷിക പതിപ്പ് പ്രകാശനം.

Tuesday 07 March 2023 12:29 AM IST

കോട്ടയം . സി വി ബാലകൃഷ്ണ​ന്റെ 'ആയുസ്സി​ന്റെ പുസ്തകം' നാല്പതാം വാർഷിക പതിപ്പ് പ്രകാശനം ഇന്ന് ഉച്ചക്കഴിഞ്ഞ് 3 ന് സി എം എസ് കോളേജിൽ നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുസ്തകം പ്രകാശനം ചെയ്യും. കെ രേഖ പുസ്തകം സ്വീകരിക്കും. സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ജോസ് പനച്ചിപ്പുറം മുഖ്യാതിഥിയായിരിക്കും. സി വി ബാലകൃഷ്ണൻ, കോളേജ് പ്രിൻസിപ്പൾ വർ​ഗീസ് സി ജോഷ്വാ, ബാബു ചെറിയാൻ, ടി എം യേശുദാസൻ, കെ ബി പ്രസന്നകുമാർ, മലയാള വിഭാഗം മേധാവി ഡെയ്സി ഏ​ബ്രഹാം, എ വി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement