ഏകദിന ശില്പശാല .
Tuesday 07 March 2023 12:32 AM IST
കോട്ടയം . സ്റ്റാർട്ട് അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസന കുതിപ്പിന്റെ എൻജിനുകളെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ നടന്ന ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല മേഖലകളിൽ നിന്നു വിരമിച്ചവരുടെ വൈദഗ്ദ്ധ്യം കൂടി ഉൾപ്പെടുത്തി സർവകലാശാലയിൽ 'യൂണിവേഴ്‌സിറ്റി ഒഫ് തേഡ് ഏജ്' രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, ഹേമലത പ്രേം സാഗർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, സുധ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.