പെങ്കാലയ്ക്ക് ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയുമായി മൂന്ന് വിമാനങ്ങൾ

Tuesday 07 March 2023 5:42 AM IST

ശംഖുംമുഖം:പൊങ്കാല നിവേദ്യത്തിനു മുമ്പ് ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും.ചാക്കയിലെ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ സെസ്‌ന172 ആർ വിഭാഗത്തിൽ പെട്ട മൂന്ന് വിമാനങ്ങളാണ് ആകാശത്ത് നിന്ന് പെങ്കാല കലങ്ങൾക്ക് മുകളിലേക്ക് പൂക്കൾ വിതറുക.നാലുപതിറ്റാണ്ടായി തുടർന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് 'മഞ്ഞപ്പക്കി' എന്നു നാട്ടുകാർ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക്‌ സെസ്‌ന എഫ്.എ.152 എന്ന വിമാനമായിരുന്നു.എന്നാൽ ഇത്തവണ സെസ്‌ന വിമാനങ്ങൾ ഓരോന്നും 20 മിനിട്ട് പറന്ന് ഒരു മണിക്കൂറാണ് പൂക്കൾ വിതറുന്നത്.വിമാനത്തിന്റെ വാടകയുൾപ്പെടെയുള്ള മറ്റുനടപടിക്രമങ്ങൾ പൂർത്തിയായി .ആരമണിക്കൂർ പറക്കുന്നതിന് ആരലക്ഷം രൂപയാണ് വാടക. അക്കാഡമിയിലെ പൈലറ്റുമാരും പരിശീലകരുമായ ക്യാപ്റ്റൻ കെ.ടി.രാജേന്ദ്രൻ, ക്യാപ്റ്റൻ വോൺ ജോസഫ്, ജൂനിയർ ക്യാപ്റ്റൻ ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പവൃഷ്ടി.

Advertisement
Advertisement