ഇപ്പോഴും ആ ഷോക്കിൽ തന്നെ, എ ആർ. റഹ്മാന്റെ മകൻ റമീൻ

Tuesday 07 March 2023 6:00 AM IST

മൂന്നുദിവസം മുൻപ് തനിക്കും സംഘത്തിനും നേരിടേണ്ടിവന്ന അപകടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. റമീൻ. ഒരു ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തൂക്കിയിട്ടിരുന്ന കൂറ്രൻ അലങ്കാര വിളക്ക് നിലത്ത് വീണെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും റമീൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു . ദൈവത്തോടും മാതാപിതാക്കളോടും കുടുംബത്തോടും നന്ദി പറയുന്നു. ഇവർ കാരണമായിരിക്കും ഞാനിപ്പോൾ ജീവനോടെയുള്ളത്. മൂന്നുദിവസങ്ങൾക്കു മുൻപ് ഞാനൊരു ഗാനരംഗത്തിനുവേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു. എല്ലാ തരത്തിലുള്ള സുരക്ഷയും ഉറപ്പ് വരുത്തിയെന്നാണ് അവർ പറഞ്ഞത്. വിളക്ക് വീണുകിടക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് റമീൻ കുറിച്ചു. ഞാൻ ചിത്രീകരണത്തിനായി നടുക്ക് നിൽക്കുന്ന സമയത്താണ് വിളക്ക് താഴേക്ക് വീഴുന്നത്.

വിളക്ക് എന്റെ തലയിലേക്ക് വീഴുമായിരുന്നു. ഇപ്പോഴും ആ ഷോക്കിൽനിന്ന് എനിക്കും സംഘത്തിനും കരകയറാനായിട്ടില്ല. അപകടത്തെക്കുറിച്ച് എ.ആർ. റഹ്‌മാനും പ്രതികരിച്ചു. നമ്മുടെ മേഖല വളരുന്നതിനുസരിച്ച് സുരക്ഷയും ഉറപ്പ് വരുത്തേണ്ടതുണ്ട്. അന്വേഷണത്തിൽനിന്ന് ലഭിക്കാൻപോകുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് റഹ്‌മാൻ പറഞ്ഞു.

ഒാ കാതൽ കൺമണി എന്ന ചിത്രത്തിലൂടെയാണ് റമീന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.